2017 - 18 അധ്യയന വർഷത്തിലെ വിഎച്ച്എസ്ഇ പ്രവേശനം: നാളെ മുതല്‍ അപേക്ഷിക്കാം

2017 - 18 അധ്യയന വർഷത്തിലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ നാളെ മുതല്‍ അപേക്ഷിക്കാവുന്നതാണു. www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കിലൂടെ ആണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷ നൽകിയതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാഫോമിന്റെ വിലയായ 25 രൂപയും അടുത്തുള്ള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിച്ച് അക്നോളജ്മെന്റ് കൈപ്പറ്റാം. അച്ചടിച്ച അപേക്ഷാഫോമും പ്രോസ്പെക്ടസും എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും 12 മുതല്‍ ലഭിച്ചു തുടങ്ങും. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അച്ചടിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ 22ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിക്കണം. എല്ലാ സ്കൂളുകളിലും ഹെല്പ് ഡസ്കുകൾ നാളെ മുതല്‍ തുടങ്ങും.
https://www.facebook.com/Malayalivartha