കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രഖ്യാപിച്ചു. ദുബായ് അടക്കം ഇന്ത്യയിലെ 104 കേന്ദ്രങ്ങളിലായി 25,000 പേരാണ് പ്രവേശന പരീക്ഷ എഴുതിയിരുന്നത്. മലപ്പുറം തിരൂര്‍ ബി.പി. അങ്ങാടി ഫിര്‍ദൗസില്‍ ഷാഫില്‍ മഹീന്‍ എന്‍. ബി.ടെക്. പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. പാലാ മുതുക്കാട്ടില്‍ വീട്ടില്‍ ആനന്ദ് ജോര്‍ജ് രണ്ടാം റാങ്കും കോട്ടയം പാക്കില്‍ പ്ലാംതോട്ടത്തില്‍ വീട്ടില്‍ ജെസ്വിന്‍ കോശി ചെറിയാന്‍ മൂന്നാം റാങ്കും നേടി.
റാങ്ക് പട്ടികയും മറ്റ് വിശദാംശങ്ങളും www.cusat.nic.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. യോഗ്യരായ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഓപ്ഷനുകള്‍ ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 04842577159/2862256.
https://www.facebook.com/Malayalivartha