കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

2017 ഏപ്രില്‍ 24, 25 തീയതികളിൽ നടത്തിയ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 90,806 വിദ്യാര്‍ത്ഥികളില്‍ 72,440 വിദ്യാര്‍ത്ഥികളും ഫാര്‍മസി പ്രവേശന പരീക്ഷ (എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍) എഴുതിയ 24,996 വിദ്യാര്‍ത്ഥികളില്‍ 213,49 വിദ്യാര്‍ത്ഥികളും യോഗ്യത നേടി.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരെയും, ഓരോ പേപ്പറിനും കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരെയും അയോഗ്യരാക്കിയിട്ടുണ്ട്. എന്നാൽ എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് ഇത് ബാധകമല്ല.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പര്‍ 1 (ഫിസിക്‌സ് & കെമിസ്ട്രി)-ല്‍ നിശ്ചിത യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെ ബി.ഫാം, ഫാം.ഡി കോഴ്‌സുകളിലെ പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. 1218 വിദ്യാർഥികളുടെ എൻജിനീയറിങ് പ്രവേശന പരീക്ഷാഫലവും 253 വിദ്യാർഥികളുടെ ഫാർമസി പ്രവേശന പരീക്ഷാഫലവും തടഞ്ഞു വെച്ചിട്ടുണ്ട്.
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ് ടു/തത്തുല്യം) ഓൺലൈനായി സമർപ്പിക്കണം. ഓണ്‍ലൈന്‍ മാര്‍ക്ക് സമര്‍പ്പണത്തിനുളള സൗകര്യം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ മേയ് 25 മുതല്‍ ലഭ്യമാകും.
മാര്‍ക്ക് ഏകീകരണത്തിനു ശേഷം തയ്യാറാക്കുന്ന എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് ജൂണ്‍ മൂന്നാം വാരം പ്രസിദ്ധപ്പെടുത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha