ഈ വര്‍ഷം മുതൽ ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധം

ഈ വർഷം മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മലയാളം പഠഠ്യവിഷയമല്ലാത്ത സ്കൂളുകളിൽ ഈ വര്‍ഷം ഒന്നാംക്ലാസുമുതല്‍ ക്രമാനുഗതമായി പഠിപ്പിച്ചാല്‍ മതിയാകും. ഭാഷാന്യൂനപക്ഷക്കാർ അവരുടെ മാതൃഭാഷയോടൊപ്പം മലയാളംകൂടി പഠിച്ചാൽ മതിയാകും എന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാമെന്നതിനാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കേണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
ഭാഷാന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പാഠപുസ്തകം എസ്.സി.ഇ.ആര്‍.ടി. ഈ വർഷം തന്നെ തയ്യാറാക്കും.അഞ്ചാംക്ലാസ് മുതലുള്ള ഓറിയന്റല്‍ സ്‌കൂളുകളില്‍ ഈവര്‍ഷം അഞ്ചാംക്ലാസില്‍ മലയാളപഠനം തുടങ്ങണം. ഇതിനായി ഭാഷ അദ്ധ്യാപകരെ കൂടുതലായി നിയമിക്കും.
അന്യ സംസ്ഥാനത്തുനിന്നും ഇവിടെക് പഠിക്കാൻ എത്തുന്നവർക്ക് എസ്.എസ്. എൽ.സി.പരീക്ഷയിൽ മലയാളം പേപ്പർ എഴുതേണ്ടതില്ല.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഒൻപതു മുതൽ മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ ഈവര്‍ഷം ഒമ്പതാം ക്ലാസിലേക്ക് എസ്.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തകം നല്‍കും.ഇതെങ്ങനെ നടപ്പാക്കണമെന്നതില്‍ ചട്ടം രൂപവത്കരിക്കുന്നതോടെ കൂടുതല്‍ വ്യക്തതവരുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha