നെറ്റ് പരീക്ഷാ ക്രമക്കേട്: സിബിഎസ്ഇ ഐടി ഡയറക്ടർക്കെതിരേ നടപടി

നെറ്റ് പരീക്ഷാ പേപ്പർ മൂല്യനിർണയത്തിന് കരാർ നൽകിയത് വ്യാജ കമ്പനിക്ക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നു സിബിഎസ്ഇ ഐടി ഡയറക്ടർക്കെതിരേ സിബിഐ എഫ്ഐ ആർ രജിസ്റ്റർ ചെയ്തു. ലേലം വിളിക്കാതെയാണ് മൂല്യനിർണയത്തിനുള്ള കരാർ വ്യാജ കമ്പനിക്ക്നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു കോടിയിൽ അധികം രൂപയ്ക്കാണ് വ്യാജ കമ്പനിക്ക് മൂല്യനിർണയ കരാർ നൽകിയത്.
ഇത്രയും കുട്ടികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും ഈ കന്പനിക്കുണ്ടയിരുന്നില്ല. ഇതെല്ലം കാറ്റിൽ പറത്തിക്കൊണ്ടാണ് കരാർ നൽകിയത്. എന്നാൽ ഇതേവരെ കന്പനി മൂല്യനിർണയം നടത്തി ഉത്തക്കടലാസുകൾ തിരിച്ചേൽപ്പിച്ചില്ല. ഇതേതുടർന്ന് സിബിഐ സിബിഎസ്ഇ ആസ്ഥാനത്തു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെയും പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിൽ സിബിഐ അന്വേഷണ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha