ഇന്ദിരാ ഗാന്ധി നാഷനല് ഓപ്പണ് യൂണിവേഴ്സിറ്റിയിൽ (ഇഗ്നോ) ആത്മീയത പഠന വിഷയമാകുന്നു

ആത്മീയതയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും എന്ന വിഷയത്തിലാണു കോഴ്‌സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് മുതല് ക്ലാസുകള് ആരംഭിക്കുമെന്ന് ഇഗ്‌നോ വൈസ് ചാന്‌സലര് അറിയിച്ചു. ഹൈന്ദവ സാമൂഹികആധ്യാത്മിക സംഘടനയായ സ്വാമിനാരായണ് സന്സ്ഥയുമായി ചേര്ന്നാണ് ഇഗ്‌നോ ആത്മീയതയില് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്. കോഴ്‌സിന്റെ സിലബസ് അവസാന ഘട്ടത്തിലാണെന്നും ഇനി അംഗീകാരം ലഭിച്ചാല്‍ മതിയെന്നും വൈസ് ചാന്‌സലര് അറിയിച്ചു. ഇന്നത്തെ തലമുറയെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും മൂല്യങ്ങളും പഠിപ്പിക്കുകയാണു കോഴ്‌സിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha