ഗ്രേസ് മാര്‍ക്ക് ആകെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല; തുടര്‍പഠനത്തിന് വെയ്റ്റേജ്

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടെന്ന് ശുപാര്‍ശ. ഗ്രേസ് മാര്‍ക്കിനുപകരം വിവിധ മേഖലകളിലെ മികവ് സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം ചേർക്കാനാണു തീരുമാനം. നിലവില്‍ 29 ഇനങ്ങള്‍ക്കാണ് ഗ്രേസ് മാര്‍ക്കക്ക് നല്‍കുന്നത്. എഴുത്തുപരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കില്‍നിന്ന് ഗ്രേസ് മാര്‍ക്ക് വേര്‍പ്പെടുത്തി തുടര്‍പഠനത്തിന് പാഠ്യേതരരംഗത്തെ മികവിന് മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ രീതി. ഗ്രേസ് മാര്‍ക്കിന് സമാനമായ വെയ്റ്റേജ് കുട്ടിയുടെ തുടര്‍പഠനത്തിനുള്ള പ്രവേശനത്തിന് നല്‍കും. ഗ്രേസ് മാര്‍ക്ക് സമ്പ്രദായം പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഗാന്ധിഗ്രാം റൂറല്‍ സര്‍വകലാശാലയിലെ പ്രൊഫ. സുധീറിന്റെ നേതൃത്വത്തിലുള്ള സമിതി ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മറ്റ് സംസ്ഥാനങ്ങളിലൊക്കെ പാഠ്യേതര മേഖലയിലുള്ള കുട്ടിയുടെ മികവും നേട്ടവും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം ചേര്‍ക്കുകയാണ് സാധാരണയായി ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഗ്രേസ് മാർക്ക് കൊടുക്കുന്നതിനെതിരെ വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. കാരണം പാഠങ്ങൾ പഠിച്ച് മുന്‍പന്തിയില്‍ എത്തുന്നവരെ ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ മറ്റുള്ളവര്‍ പിന്തള്ളുന്നതാണ് വിമർശനത്തിന് കാരണമായത്. എസ്.എസ്.എല്‍.സി.ക്കും, ഹയര്‍ സെക്കന്‍ഡറിയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരിൽ ഏറെയും ഗ്രേസ് മാർക്ക് നേടി വിജയം കൊയ്തവരാണ്.
https://www.facebook.com/Malayalivartha