ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ് തിരഞ്ഞെടുപ്പ്. 588 ഒഴിവുകളുണ്ട്. ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, മെക്കാനിക്, കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്ക്, ഫയര്‍മാന്‍, പെയിന്റര്‍, ടേണര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി/എസ്‌സിവിടി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.apprentice.rrcbbs.org.in, www.rrcbbs.org.in.
https://www.facebook.com/Malayalivartha