ഈ സാമ്പത്തികവര്‍ഷം റെയിൽവേ 10,700 തസ്തികകൾ നിർത്തലാക്കുന്നു

ഈ സാമ്പത്തികവര്‍ഷം റെയിൽവേ തസ്തികകൾ നിർത്തലാക്കുന്നു. മേയ് അഞ്ചിന് അയച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണിത്. ഇത് ഉദ്യോഗാർത്ഥികൾക്ക് വലിയൊരു തിരിച്ചടിയാകും. 16 സോണുകളിലായി റെയില്‍വേ 10,700 തസ്തികകള്‍ നിര്‍ത്തലാക്കും.ഓരോയിടത്തും വെട്ടിക്കുറയ്‌ക്കേണ്ട തസ്തികളുടെ എണ്ണം വ്യക്തമാക്കി റെയില്‍വേബോര്‍ഡ് ഡയറക്ടര്‍ അമിത് സരണ്‍ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ദക്ഷിണ റെയില്‍വേയില്‍മാത്രം 1500 തസ്തികളാണ് ഇല്ലാതാകുക.
റയിൽവെയുടെ എല്ലാ മേഖലകളിലെയും നിയമനത്തെ ഇത് സാരമായി തന്നെ ബാധിക്കും. സാങ്കേതികവിഭാഗത്തില്‍ ട്രാക്ക്മാന്‍മുതല്‍ എന്‍ജിനീയര്‍വരെയുള്ള തസ്തികകളും ഭരണവിഭാഗത്തില്‍ പ്യൂണ്‍മുതലുള്ള തസ്തികകളും കുറയ്ക്കും. ഉത്തര റെയില്‍വേയിലും 1500 തസ്തികകള്‍ വെട്ടിക്കുറയ്ക്കും. സെന്‍ട്രല്‍ റെയില്‍വേ, കിഴക്കന്‍ റെയില്‍വേ എന്നിവിടങ്ങളില്‍ 1000 വീതവും. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 150 തസ്തികകളുമാണ് കുറയ്ക്കുന്നത്.
https://www.facebook.com/Malayalivartha