എം ജി സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എം ജി സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൌണ്ടില്‍ ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ടുമായി 14ന് വൈകിട്ട് നാലിനുള്ളില്‍ അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 14നുള്ളില്‍ ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാന്‍ അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിനുള്ള സൌകര്യം ജൂണ്‍ 15 മുതല്‍ 16 വരെ ലഭ്യമാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകര്‍ക്ക് നാലാം അലോട്ട്മെന്റ് വരെ താല്‍്കാലികമായി പ്രവേശനം നേടാവുന്നതാണ്.കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനുശേഷം‘കണ്‍ഫര്‍മേഷന്‍ സ്ളിപ് കോളേജില്‍നിന്നും കൈപ്പറ്റേണ്ടതും പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തേണ്ടതുമാണ്.
ഹെൽപ് ലൈൻ നമ്പര്‍: 0481 6555563, 2733379, 2733581.
https://www.facebook.com/Malayalivartha