സിവിൽ സർവിസസ് പ്രിലിമിനറി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷയുടെ ഹാൾടിക്കറ്റ് www.upsconline.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ 18ന് ആണ് പ്രിലിമിനറി പരീക്ഷ. ഹാൾടിക്കറ്റ് തപാലിൽ അയക്കുന്നതല്ല. ഒാൺലൈൻ ഹാൾടിക്കറ്റ് പരിശോധിച്ചശേഷം തകരാറുകളുണ്ടെങ്കിൽ അറിയിക്കേണ്ടതാണെന്നും യു.പി.എസ്.സി അറിയിച്ചു.
വിലപിടിപ്പുള്ള സാധനങ്ങളൊന്നും പരീക്ഷാഹാളിൽ കൊണ്ടുവരരുത്. സെല്ലുലാർ/മൊബൈൽ ഫോൺ, ലാപ്ടോപ്, ബ്ലൂടൂത് ഉപകരണങ്ങൾ, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കുന്നത് വിലക്കിയിട്ടുണ്ട്. നിർദേശങ്ങൾ തെറ്റിക്കുന്നവർ വരുംകാല പരീക്ഷകളിൽ വിലക്കുൾപ്പെടെ നടപടികൾ നേരിടേണ്ടിവരും.
https://www.facebook.com/Malayalivartha