സർക്കാർ ഐ ടി ഐ കളിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ചിട്ടുള്ള ട്രേഡുകളിൽ പ്രവേശിക്കാം

സംസ്ഥാനത്തെ സർക്കാർ ഐ ടി ഐ കളിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ചിട്ടുള്ള ട്രേഡുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ െഎ.ടി.െഎ പ്രിൻസിപ്പലിന് ലഭിക്കേണ്ട അവസാന തീയതി ജൂൺ 24 ആണ്. സെലക്ഷൻ ലിസ്റ്റ് ജൂൺ 29ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ജൂലൈ ഒന്നിന് നടക്കും. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയ്നിങ് (NCVT) അംഗീകാരവും അനുമതിയുമുള്ള ട്രേഡുകളിൽ പരിശീലനം നേടുന്നവർക്കാണ് പി.എസ്.സി മുഖാന്തരമുള്ള സർക്കാർ ജോലികൾക്ക് പരിഗണന ലഭിക്കാറുള്ളത്.
എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും (മെട്രിക് ആൻഡ് നോൺ മെട്രിക്) തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ട്രേഡുകൾ നിലവിലുണ്ട്. ഇതിൽ ഏകവർഷ/ ദ്വിവത്സര കോഴ്സുകളും ഉൾപ്പെടും. പ്രൈവറ്റായി എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്ക് പ്രവേശനത്തിന് അർഹതയില്ല. പ്രായം 31.7.2017ൽ 14 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷിക്കേണ്ട രീതി: തിരുവനന്തപുരം ജില്ലയിലെ ചാക്ക, ധനുവച്ചപുരം, ആറ്റിങ്ങൽ, കഴക്കൂട്ടം (വനിത), ആര്യനാട് എന്നീ ഐ ടി ഐ കളിലെ അഡ്മിഷന് വേണ്ടി അപേക്ഷകൾ ഒാൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിനും ഇതിനുള്ള മാർഗനിർദേശങ്ങൾക്കും http://www.det.kerala.gov.in/എന്ന വെബ്സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്. മെട്രിക് ട്രേഡിനും നോൺമെട്രിക് ട്രേഡിനും പ്രത്യേകം അപേക്ഷഫോറം വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. എൻ.സി.വി.ടി കോഴ്സുകളുടെ പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും.
തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിലുള്ള അപേക്ഷകർ ചേരാനുദ്ദേശിക്കുന്ന ട്രേഡിന് ആവശ്യമായ അപേക്ഷഫോറം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 50 രൂപ അപേക്ഷഫീസും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന ഐ ടി ഐ പ്രിൻസിപ്പലിന് ജൂൺ 24നകം സമർപ്പിക്കണം.
ഒരാൾക്ക് ഒന്നിൽ കൂടുതൽ െഎ.ടി.െഎകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മെട്രിക് ട്രേഡിനും നോൺമെട്രിക് ട്രേഡിനും പ്രത്യേകം ഫോറങ്ങൾ ഉപയോഗിക്കണം. അപേക്ഷ സമർപ്പണത്തിന് ഐ ടി ഐ കളിലെ ഹെൽപ് ഡെസ്ക്കുകളുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
https://www.facebook.com/Malayalivartha