സെറ്റ് പരീക്ഷ ഓഗസ്റ്റ് 20-ന്; ജൂൺ 22 മുതൽ ജൂലായ് 12 വരെ രജിസ്ട്രേഷൻ നടത്താം

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ഹയർസെക്കൻഡറി അധ്യാപക യോഗ്യതാ നിർണയപരീക്ഷ (സെറ്റ്) ഓഗസ്റ്റ് 20-ന് ആണ്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ/തുല്യഗ്രേഡിൽ കുറയാതെ മാസ്റ്റർബിരുദവും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. ചില വിഷയങ്ങൾക്ക് ബി.എഡ്. നിർബന്ധമില്ല. 50 ശതമാനം മാർക്കിൽ കുറയാത്ത MSc Ed-കാരെയും പരിഗണിക്കും. മാസ്റ്റേഴ്സ് ഡിഗ്രിയ്ക്കുശേഷം ഫൈനൽ ബി.എഡിന് പഠിക്കുന്നവർക്കും ബി.എഡ്. കഴിഞ്ഞ് ഫൈനൽ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണു. പ്രായപരിധിയില്ല.
ആന്ത്രോപ്പോളജി, അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോംസയൻസ്, ഇസ്‌ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നഡ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യൽവർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉറുദു, സുവോളജി എന്നിങ്ങനെ 30 വിഷയങ്ങളിലാണ് ടെസ്റ്റ്.
www.ibscentre.org അല്ലെങ്കിൽ www.ibskerala.com വെബ്സൈറ്റുകളിലൂടെ ജൂൺ 22 മുതൽ ജൂലായ് 12 വൈകീട്ട് മൂന്നുമണിവരെ രജിസ്ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷാഫോറം ജൂൺ 21 മുതൽ ജൂലായ് 12 വരെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫീസുകൾവഴി വിതരണം ചെയ്യും.
'SET'ൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗക്കാർ ഓരോ പേപ്പറിനും 40 (മൊത്തത്തിൽ 48) ശതമാനം മാർക്ക് നേടണം. ഒ.ബി.സി. നോൺ ക്രീമിലെയർ വിഭാഗക്കാർ യഥാക്രമം 35 (45)ശതമാനം പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ 35(40) ശതമാനം എന്നിങ്ങനെ നേടിയാൽമതി.
https://www.facebook.com/Malayalivartha