പ്ലസ്ടു വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ; സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ

വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതിയുടെ ഭാഗമായി സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്കവിഭാഗത്തിൽ (ഒ.ബി.സി.) പെട്ടവരുമായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും.
ഒറ്റത്തവണയായി 5000 രൂപയാണ് കോർപ്പറേഷൻ സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകർ ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ടവരും 2015–16 വർഷത്തിൽ സ്റ്റേറ്റ് സിലബസിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയവരും ആയിരിക്കണം.
യോഗ്യരായ വിദ്യാർഥികൾ www.ksbcdc.com മുഖേന ജൂലായ് അഞ്ചിനകം ഓൺലൈനായി അപേക്ഷ നൽകണം.
https://www.facebook.com/Malayalivartha