കേരള സര്‍വകലാശാല ബിരുദ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ഇന്ന്

കേരള സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിക്കും.ആപ്ളിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. ഒന്നും രണ്ടും ഘട്ടങ്ങളില്‍ അലോട്ട്മെന്റ് ലഭിക്കാത്തതും എന്നാല്‍ മൂന്നാംഘട്ടത്തില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുകയുംചെയ്ത അപേക്ഷകര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ട് എടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം.
ജനറല്‍ വിഭാഗത്തിന് 1525ഉം എസ്സിഎസ്ടി വിഭാഗത്തിന് 840 രൂപയുമാണ് അഡ്മിഷൻ ഫീസ്. ഫീസ് ഒടുക്കിയവർ വെബ്സൈറ്റില്‍ ലോഗിന്‍ചെയ്ത് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം (ജേണല്‍ നമ്പര്‍) യഥാസമയം http://admissions. keralauniversity.ac.in ല്‍ നല്‍കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കണം. അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ എത്തി മെമ്മോയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അഡ്മിഷന്‍ എടുക്കണം. അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം യഥാസമയം ചേര്‍ക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്.
ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ സീറ്റ് ഉറപ്പാക്കിയ അപേക്ഷകര്‍ക്ക് 26 മുതല്‍ ആപ്ളിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ചെയ്തശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്്മെന്റുകള്‍വഴി അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ കോളേജില്‍ പ്രവേശനം നേടാം. മതിയായ കാരണത്താല്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തും തീയതിയിലും ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ ഒന്നിന് ബന്ധപ്പെട്ട കോളേജുകളില്‍ പ്രവേശനം നേടാം.
https://www.facebook.com/Malayalivartha