പിഎസ്‌സി വിജ്ഞാപനം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19

വിവിധ തസ്തികകളിലെ ഒഴുവുകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസാധാരണ ഗസറ്റ് തീയതി 14–06–2017. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 രാത്രി 12 വരെ.
ആറു തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റ്. വിഎച്ച്എസ്ഇയിൽ നോൺവൊക്കേഷനൽ ടീച്ചർ ബയോളജി തസ്തികയിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ് തുടങ്ങി 21 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനമാണ്.
തസ്തികകൾ ചുവടെ.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ചീഫ് (അഗ്രികൾച്ചർ)
സ്റ്റേറ്റ് പ്ലാനിങ് ബോർഡ്
കാറ്റഗറി നമ്പർ: 189/2017
ചീഫ് (സോഷ്യൽ സർവീസസ്)
സ്റ്റേറ്റ് പ്ലാനിങ് ബോർഡ്
കാറ്റഗറി നമ്പർ: 190/2017
ലക്ചറർ ഇൻ കംപ്യൂട്ടർ സയൻസ്
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 191/2017
ടെലിഫോൺ (പിഎബിഎക്സ്) ഓപ്പറേറ്റർ
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ 192/2017
സ്റ്റെനോഗ്രാഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപറേഷനുകൾ/ബോർഡുകൾ
കാറ്റഗറി നമ്പർ: 193/2017
https://www.facebook.com/Malayalivartha