ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ അപ്രൻറിസ് നിയമനം

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ടെക്നീഷ്യൻ അപ്രൻറിസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നവരത്ന പൊതുമേഖല സ്ഥാപനമാണിത്. ഡിപ്ലോമ ഉള്ളവർക്കാണ് അവസരം. വാക് ഇൻ ഇൻറർവ്യൂവിലൂടെയാണ് നിയമനം.
അപേക്ഷിക്കാവുന്ന ഡിപ്ലോമ ബ്രാഞ്ചുകൾ വാക് ഇൻ ഇൻറർവ്യൂ തീയ്യതിയും ജൂലൈ 17ന് രാവിലെ പത്തിന്.
ഇ ആൻഡ് സി എൻജിനീയറിങ്
ഇലക്ട്രോണിക്സ് ആൻഡ് ടെലി എൻജിനീയറിങ്
ഇലക്ട്രോണിക്സ് എൻജിനീയറിങ്
ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ്
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
ഇൻഫർമേഷൻ സയൻസ്
കമ്പ്യൂട്ടർ എൻജിനീയറിങ്
ജൂലൈ 18ന് രാവിലെ പത്തിന്
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
ഇലക്ട്രിക്കൽ എൻജിനീയറിങ്
കമേഴ്സ്യൽ ആൻഡ് സെക്രെട്ടറിയൽ പ്രാക്ടീസ്
ലൈബ്രറി സയൻസ്
മോഡേൺ ഒാഫിസ് പ്രാക്ടീസ്
മെക്കാനിക്കൽ എൻജിനീയറിങ്
മെക്കട്രോണിക്സ്
കെമിക്കൽ എൻജിനീയറിങ്
സിവിൽ എൻജിനീയറിങ്
വാക് ഇൻ ഇൻറർവ്യൂ വേദി: സെന്റർ ഫോർ ലേണിങ് ആൻഡ് ഡെവലപ്മെന്റ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ജാലഹള്ളി, ബംഗളൂരു-560 013. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ്.
2014 ആഗസ്റ്റ് ഒന്നിനുശേഷം ഡിപ്ലോമ വിജയിച്ചവർ അപേക്ഷിച്ചാൽ മതി. യോഗ്യരായ അപേക്ഷാർഥികൾ പത്താംക്ലാസ് സർട്ടിഫിക്കറ്റും ഡിപ്ലോമ സർട്ടിഫിക്കറ്റും/എല്ലാ സെമസ്റ്ററുകളിെലയും മാർക്ക് കാർഡ്സും/സംവരണവിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം. വിവരങ്ങൾക്ക് http://bel-india.com/ ൽ Careers കാണുക.
https://www.facebook.com/Malayalivartha