വിജയശതമാനം കുറവുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കും

ഹയർ സെക്കൻഡറി ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) യുടെ യോഗത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എഴുപത് ശതമാനത്തിൽ താഴെ വിജയമുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കുട്ടികൾക്കായി പ്രത്യേക പഠനപദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു.
വിജയശതമാനം കുറഞ്ഞ സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ പങ്കെടുപ്പിച്ചാണു യോഗം ചേർന്നത്. സംസ്ഥാനത്തുള്ള 2064 സ്‌കൂളുകളിൽ 100 ഇടങ്ങളിലാണു വിജയശതമാനം 70ൽ താഴെയുള്ളത്. പഠനത്തിൽ പിന്നിലുള്ള കുട്ടികൾക്കു ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകും. പാഠഭാഗങ്ങൾ കൂടുതൽ വിശദീകരിച്ചു ലളിതമാക്കി നൽകുന്ന പഠനസാമഗ്രികൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടി.യോട് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha