സായുധസേന മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പഠിക്കാം സൗജന്യമായി

കേന്ദ്ര സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന സായുധസേന മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എം.ബി.ബി.എസ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്റേൺഷിപ് ഉൾപ്പെടെ അഞ്ചര വർഷമാണ് പഠനകാലാവധി. 2017 നീറ്റ്-യു.ജി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ സ്കോർ നേടിയവർക്ക് അപേക്ഷിക്കാം.
യോഗ്യത: ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെയും ഇൗ ശാസ്ത്ര വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയും നേടി ആദ്യതവണ പ്ലസ് ടു വിജയിച്ചവരാകണം. 10ാം ക്ലാസ് തലത്തിൽ മാത്തമാറ്റിക്സ് വിഷയം പാസായിരിക്കണം. പ്രായം 2017 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. 24 വയസ്സ് കവിയാനും പാടില്ല. അവിവാഹിതരായിരിക്കണം. പഠനകാലയളവിൽ വിവാഹം അനുവദിക്കില്ല.
ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്. പഠന ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കും. ആൺകുട്ടികൾക്ക് 105 സീറ്റും പെൺകുട്ടികൾക്ക് 25 സീറ്റും ആണ് ഉള്ളത്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർ സായുധസേന മെഡിക്കൽ സർവിസസിൽ മെഡിക്കൽ ഒാഫിസറായി സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്.
www.mcc.nic.in എന്ന വെബ്സൈറ്റിൽ നിർദേശാനുസരണം യഥാസമയം രജിസ്റ്റർ ചെയ്യണം. എ.എഫ്.എം.സി എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://www.afmcdg1d.gov.in/, www.afmc.nic.in, www.mcc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക്: Officer-in-Charge, Admission cell, Armed Forces Medical College, Sholapur Road, Pune-411040.
Email ID: oicadmission@gmail.com, admissioncellafmc@gmail.com. Phone: +91-20 -26334223, 26334230.
https://www.facebook.com/Malayalivartha