വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടി ബച്ചന്‍; ദയവായി ട്വിറ്ററിലെ തന്റെ വ്യാജനെ പിന്തുടരരുത് എന്ന് ആരാധകരോട്

സിനിമാതാരങ്ങള്‍ക്ക് ട്വിറ്ററിലും ഫേസ്ബുക്കിലും ഒട്ടേറെ വ്യാജന്മാര്‍ ഉള്ള സംഭവം ധാരാളമുണ്ട്. അവര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും കുറച്ചൊന്നുമല്ല. ഇങ്ങനെ വ്യാജന്മാരെ കൊണ്ട് പൊറുതി മുട്ടിയത് ബോളിവുഡിലെ സൂപ്പര്‍താരം അമിതാബ് ബച്ചനാണ്. ഒടുവില്‍ ആരാധകരോടായി തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അദ്ദേഹം ട്വീറ്റ് തെയ്തു. തന്റെ പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെന്നും ആരാധകര്‍ പിന്തുടരരുതെന്നുമുള്ള മുന്നറിയിപ്പുമായി അമിതാബ് ബച്ചന്‍.
@srbchchanc എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. ഈ അക്കൗണ്ട് പിന്തുടരരുതെന്ന് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
വ്യാജ ട്വിറ്റര്‍ അക്കൗണ്ട് \'സി\' ചേര്‍ത്തതാണ്. തന്റെ യഥാര്‍ത്ഥ അക്കൗണ്ടില്‍ ഇതില്ലെന്നും ബച്ചന്‍ കുറിച്ചു. നിരവധി താരങ്ങളുടെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകളുണ്ടെന്നും ആരാധകര്‍ ഇതു തിരിച്ചറിയണമെന്നും ബച്ചന്‍ പറഞ്ഞു. ട്വിറ്ററില്‍ ബച്ചന് 1.5 കോടി ഫോളോവേഴ്‌സുണ്ട്. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഏറ്റവും സജീവമായ താരമാണ് ബച്ചന്‍. വാസിറാണ് ബച്ചന്‍ അഭിനയിക്കുന്ന പുതിയ ചിത്രം. പീക്കുവാണ് അവസാനമിറങ്ങിയ ബച്ചന്‍ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha