കറുപ്പിന് എന്താണ് കുഴപ്പം? 2 കോടിയുടെ പരസ്യം വേണ്ടെന്നുവെച്ച് കങ്കണ

നിങ്ങളുടെ നിറം കറുപ്പാണോ? എങ്കില്‍ ഇതാ നിങ്ങളുടെ കറുപ്പ് മാറ്റാന്‍ ഫെയര്‍നസ് ക്രീ തയ്യാര്‍. നിങ്ങള്‍ കറുപ്പ് നിറമാണെങ്കില്‍ വെളുപ്പിക്കാന്‍ വിപണിയില്‍ ക്രീമുകള്‍ ഇപ്പോള്‍ സജീവമാണ്. പല നിറങ്ങളിലുള്ള പല സുഗന്ധത്തിലുള്ള ക്രീമുകള്‍ കടകളില്‍ വില്‍ക്കപ്പെടുന്നു. തൊലിവെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ സജീവ വിപണിയായി ഇന്ത്യ മാറിയിട്ട് വര്‍ഷങ്ങളായി എന്ന് പലര്‍ക്കും അറിയാം. താരങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഇന്ത്യയില്‍ ഫെയര്‍നെസ് ക്രീമുകള്‍ വില്‍ക്കുന്നത്. എന്നാല്‍ ഫെയര്‍നെസ് ക്രീം പരസ്യ ഓഫര്‍ നിഷേധിച്ച് മാതൃകയാവുകയാണ് കങ്കണ റണൌട്ട് എന്ന ബോളിവുഡ് നടി.
തൊലിയുടെ നിറത്തിന്റെ പേരില്‍ വളര്‍ന്നുവരുന്ന വര്‍ണവിവേചനത്തിനെതിരായ ശക്തമായ നിലപാടാണ് കങ്കണ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. \'എനിക്ക് ഈ നിറത്തിന്റെ പേരിലുള്ള വിവേചനത്തിന്റെ പിന്നിലുള്ള തത്വം കുട്ടിയായിരുന്ന നാള്‍ മുതല്‍ മനസ്സിലായിട്ടില്ല. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യുവതലമുറക്ക് ഞാന്‍ എങ്ങനെയാണ് മാതൃകയാകേണ്ടത്? സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഈ ഓഫര്‍ നിരസിച്ചതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ല\' എന്നും കങ്കണ പറയുന്നു.
സൗന്ദര്യവും തൊലിയുടെ നിറവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യമുള്ള തൊലി നിലനിര്‍ത്തുക എന്നതാണ് എല്ലാ സത്രീകളും ചെയ്യേണ്ടത്. തന്റെ കുടുംബാംഗങ്ങളില്‍ ഇരുനിറക്കാരും ഇരുണ്ട നിറക്കാരും ഉണ്ട്. ആ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ അത്, ഇരുനിറക്കാരിയാണെങ്കിലും സുന്ദരിയായ തന്റെ അനിയത്തി രംഗോലിയെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു എന്നും കങ്കണ പറഞ്ഞു. ഇതിന് മുമ്പും സംവിധായികയും അഭിനേത്രിയുമായ നന്ദിത ദാസും കറുത്ത നിറക്കാര്‍ നേരിടുന്ന വിവേചനത്തിനെതിരെ മുന്നോട്ട് വന്നിരുന്നു. കറുപ്പ് മനോഹരം എന്ന ക്യാമ്പെയിനാണ് നന്ദിതയുടെ നേതൃത്വത്തില്‍ നടന്നത്. കങ്കണയുടെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നല്ല പ്രതികരണമാണ് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha