ഭൂതകാലം ചികഞ്ഞ് വേട്ടയാടുന്നത് ശരിയല്ലെന്ന് സണ്ണി ലിയോണ്‍

നടിമാര്‍ ഗോസിപ്പുകള്‍ കേട്ടില്ലെങ്കിലേ അതിശയമുള്ളൂ. ഗോസിപ്പുകള്‍ കേട്ടാലും മിക്ക നടിമാരും പ്രതികരിക്കാന്‍ പോകാറില്ല. പക്ഷെ, അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന നടിയാണ് സണ്ണി ലിയോണ്‍. ഗോസിപ്പുകള്‍ കേട്ട് ഒടുവില്‍ താരം മനസ് തുറന്ന് തന്നെ പറഞ്ഞു. പ്ലീസ് എന്നെ വേട്ടയാടരുത്. തന്റെ ഭൂതകാലം ചികഞ്ഞ് എന്തിനാണ് വേട്ടയെടുന്നതെന്ന് ബോളിവുഡ് അഭിനേത്രി സണ്ണി ലിയോണ്‍ ചോദിക്കുന്നത്.
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. മുംബൈയിലെ താനെ സ്‌റ്റേഷനിലെത്തിയാണ് സണ്ണി ലിയോണ്‍ മൊഴി നല്‍കിയത്. താന്‍ അമേരിക്കയില്‍ അഡല്‍റ്റ് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാറില്ല. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ച് വേട്ടയാടുന്നത് ശരിയല്ല സണ്ണി പറഞ്ഞു.
അഞ്ജലി പാലന്‍ എന്ന യുവതി നല്‍കിയ പരാതി പ്രകാരമാണ് മെയ് 15ന് സണ്ണി ലിയോണിനെതിരെ കേസെടുത്തത്. സൈബര്‍ സെല്ലിന്റെ നിര്‍ദേശപ്രകാരം അവര്‍ സ്‌റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. ഡിസിപി പരാഗ് മനേറെ, അന്വേഷണ ഉദ്യോഗസ്ഥനായ ജഗദീഷ് സാവന്ത് എന്നിവരാണ് സണ്ണി ലിയോണിനെ ചോദ്യംചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha