മാധുരിദീക്ഷിതിന് നോട്ടീസ്, മാഗി എങ്ങനെയാണ് ആരോഗ്യത്തിന് നല്ലതാകുന്നത് ?

ബോളിവുഡ് നടി മാധുരി ദീക്ഷിതിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നോട്ടീസ്. ഹരിദ്വാരിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് മാധുരിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ടുമിനിറ്റുകൊണ്ടു തയ്യാറാക്കുന്ന നൂഡീല്‍സ് എന്ത് പോഷണമാണ് നല്‍കുന്നത് എന്നതു സംബന്ധിച്ച് നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മാധുരി മറുപടി നല്‍കണം.
ഉത്തര്‍പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗി ന്യൂഡില്‍സ് സാമ്പിളുകളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ്, ലെഡ് എന്നിവ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നെസ് ലേ വിപണിയില്‍ നിന്ന് വ്യാപകമായി തങ്ങളുടെ ഉത്പന്നത്തെ തിരിച്ചെടുത്തിരുന്നു.
മാഗി എങ്ങനെയാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതെന്ന കാര്യത്തില്‍ കൃത്യസമയത്തിനുള്ളില്‍ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ താരത്തിനെതിരെ കേസെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ മഹിംആനന്ദ്‌ജോഷി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha