ബച്ചന്‍ മാഗി പരസ്യത്തില്‍ നിന്ന് പിന്‍മാറും

അമിതാബ് ബച്ചല്‍ മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറും. മാഗിയുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥപ്രകാരമാണിതെന്ന് താരം അറിയിച്ചു. കമ്പനി തന്ന ഉറപ്പിന്മേലാണ് പരസ്യക്കരാറില്‍ ഏര്‍പ്പെട്ടത്. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തനിക്ക് നിയമപരമായി സംരക്ഷണം നല്‍കണം. മാത്രമല്ല, അപ്പോള്‍ കരാറില്‍ നിന്നും പിന്മാറുകയും ചെയ്യുമെന്ന് ബച്ചന്‍ കരാറില്‍ പ്രത്യേകം പറഞ്ഞിരുന്നു. മാഗി നൂഡില്‍സ് പരസ്യത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് നിയമ നടപടി നേരിടാന്‍ ഒരുങ്ങുന്ന വേളയിലാണ് താരം ആരാധകരെ ഇക്കാര്യം അറിയിച്ചത്.
എല്ലാ പരസ്യത്തിലും അഭിനയിക്കും മുന്‍പ് താന്‍ അവയുടെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാഗി നൂഡില്‍സ് പരസ്യത്തിനുമുന്‍പും ഇക്കാര്യം അന്വേഷിച്ച് ഉറപ്പു വരുത്തിയിരുന്നു. തന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് കമ്പനിയുമായി പരസ്യ കരാറില്‍ ഏര്‍പ്പെട്ടത്. എല്ലായിപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. കമ്പനികള്‍ വിവാദത്തില്‍പ്പെടുമ്പോള്‍ ചീത്തയാകുന്നത് സെലിബ്രിറ്റിയുടെ പേരുകൂടിയാണ്. മാത്രമല്ല, ഇതുപോലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ സെലിബ്രിറ്റികള്‍ നിയമ നടപടി നേരിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചനൊപ്പം മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാഗി മറ്റു ഇന്ത്യക്കാരെപ്പോലെ താനും ഉപയോഗിച്ചിരുന്നതായി മാധുരി ദീക്ഷിത് പ്രതികരിച്ചു. എന്നാല്‍ വിവാദം ഉണ്ടായ ഉടന്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ മാഗിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്നാണ് അവര്‍ മറുപടി തന്നതെന്നും മാധുരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha