മാഗിയില്‍ അഭിനയിച്ചത് 12 വര്‍ഷം മുമ്പാണെന്ന് പ്രീതി സിന്റ

മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്കെതിരേ കേസെടുക്കുമെന്ന വാര്‍ത്ത വിചിത്രമാണെന്ന് ബോളിവുഡ് താരം പ്രീതി സിന്റ. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രീതി പ്രതികരിച്ചത്. 12 വര്‍ഷം മുമ്പാണ് ഞാന്‍ മാഗി നൂഡില്‍സിനു വേണ്ടി പരസ്യത്തില്‍ അഭിനയിച്ചത്. അന്നത്തെ മാഗി നൂഡില്‍ പരിശോധിച്ച ശേഷമല്ലല്ലോ ഇപ്പോഴത്തെ രാസവസ്തുക്കള്‍ കണ്ടുപിടിച്ചത്. ഇപ്പോഴത്തെ മാഗിക്കു വേണ്ടി ഞാന്‍ പരസ്യം ചെയ്തിട്ടില്ല. എനിക്ക് ഇതില്‍ എങ്ങനെയാണ് ഉത്തരവാദിത്വമുണ്ടാകുകയെന്നും പ്രീതി ചോദിക്കുന്നു.
അതേസമയം മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മാപ്പു പറയണമെന്ന് ചില സംഘടനകള്‍ ആവശ്യമുന്നയിച്ചു. ഒറീസയിലെ കലിംഗ സേനയാണ് അമിതാഭിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളോട് മാപ്പു പറയണമെന്നും അടുത്തയാഴ്ച ഒഡീഷ സന്ദര്‍ശിക്കുന്ന ബച്ചനെ തടയുമെന്നും സംഘട പ്രസ്താവനയിറക്കി. സന്ദര്‍ശനം റദ്ദാക്കിയിട്ടില്ലെങ്കിലും ബച്ചന് അതീവ സുരക്ഷ ഒരുക്കാനാണ് ഒഡീഷ സര്‍ക്കാരിന്റെ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha