ആലിയ ഭട്ടും പ്രണയക്കുരുക്കില്‍

ബോളിവുഡിലെ യുവ സുന്ദരി ആലിയ ഭട്ട് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. യുവനായകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് കാമുകന്‍. കഴിഞ്ഞ ദിവസം രാത്രി സിദ്ധാര്‍ത്ഥി ആലിയ ഭട്ടിന്റെ വീട്ടിലെത്തിയെന്ന് മുംബയിലെ പ്രമുഖ ടാബ്‌ളോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആലിയയുടെ മാതാവ് സോനി റസ്താന്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. വീട്ടില്‍ സിദ്ധാര്‍ഥ് വന്നിട്ടില്ലെന്നു സോനി വ്യക്തമാക്കി. തന്റെ വീട് ബസ്സ്റ്റാന്‍ഡ് അല്ലെന്നും കള്ളക്കഥകള്‍ പടച്ചുവിടരുതെന്നും സോനി അഭ്യര്‍ഥിച്ചു.
സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഏവരുടേയും പ്രിയങ്കരിയായി മാറിയ താരമാണ് ആലിയാഭട്ട്. ഉഡ്ത്താ പഞ്ചാബ് എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോള്‍ അഭിനയിയ്ക്കുന്നത്. ഈ ചിത്രത്തില്‍ മയക്കുമരുന്നിന് അടിമയാകുന്ന കഥാപാത്രായിട്ടാണ് ആലിയ എത്തുന്നത്. തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും ഇരയാകുന്ന യുവതിയുടെ കഥയാണ് ചിത്രം. ആയുഷ്മാന്‍ ഖുരാനയും കരീനാകപൂറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാക്കിയ നടിയാണ് ആലിയ. അതുകൊണ്ടാണ് പാപ്പരാസികള്‍ താരത്തെ വെറുതെ വിടാത്തതെന്നും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha