മലയാള സിനിമയില്‍ തരംഗമായി മാറിയ ദൃശ്യം ഹിന്ദിയിലും റിലീസിങ്ങിനൊരുങ്ങുന്നു.

മലയാളത്തിലെപ്പോലെ ഹിന്ദിയിലും റെക്കോര്‍ഡുതകര്‍ക്കാന്‍ ദൃശ്യം എത്തുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ വേഷമിട്ട ജോര്‍ജ്ജുകുട്ടിയുടെ സ്ഥാനത്ത് ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറാണ് പുറത്തുവന്നത്. ജിത്തു ജോസഫിന്റെ സംവിധാനത്തലാണ് മലയാളത്തില്‍ ചിത്രം എത്തിയത്.
മോഹന്‍ലാല്‍ ജോര്‍ജ്കുട്ടിയായി എത്തിയ ദൃശ്യം മലയാളത്തിലെ റെക്കോര്‍ഡ് ഹിറ്റായിരുന്നു. നിഷികാന്ത് കമത്ത് സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിനും ദൃശ്യം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവഗണാണ്. തെന്നിന്ത്യന്‍ താരം ശ്രിയ ശരണാണ് നായിക. പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ തബു എത്തുന്നു. ജൂലൈ 31ന് ബോളിവുഡ് ദൃശ്യം തിയേറ്ററുകളിലെത്തും. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമല്‍ഹാസനും ഗൗതമിയുമാണ് അഭിനയിക്കുന്നത്. തമിഴിലും ജിത്തു തന്നെയാണ് സംവിധാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha