വിവാഹം കഴിഞ്ഞാല്‍ വീടുനിറയെ കുട്ടികള്‍ വേണമെന്ന് ദീപിക

കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് ബോളിവുഡിലെ നമ്പര്‍ വണ്‍ നായിക ദീപിക പദുക്കോണ്‍. സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കുമ്പോഴും അഭിനയ ജീവിതം ഏതുനിമിഷം വേണമെങ്കിലും മതിയാക്കാന്‍ തനിക്കാകുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞു.
പ്രണയത്തില്‍ കുടുങ്ങി വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ അഭിനയം എളുപ്പം നിര്‍ത്താന്‍ കഴിയുമെന്നായിരുന്നു ദീപികയുടെ പ്രതികരണം. നല്ലൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടാന്‍ തനിക്ക് ഒട്ടും വിഷമമില്ലെന്ന് ദീപിക പറഞ്ഞു. സന്തുഷ്ടമായ കുടുംബ ജീവിതം ആഗ്രഹിക്കാത്തവരുണ്ടോ? അതിനായി എന്തെങ്കിലും ത്യജിക്കുന്നത് ഒരു ബുദ്ധിമുട്ടല്ലെന്ന് അവര്‍ വ്യക്തമാക്കി.
വിവാഹം കഴിയുകയാണെങ്കില്‍ കുറേ കുട്ടികള്‍ വേണമെന്ന ആഗ്രഹവും ദീപിക പങ്കുവെക്കുന്നു. വിവാഹ ജീവിതവും അതിനുശേഷമുള്ള കാര്യവുമൊക്കെ നടക്കുകയാണെങ്കില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. മനോഹരമായ അനുഭവമായിരിക്കും അത്. അതേക്കുറിച്ച് ആലോചിക്കുന്നത് തന്നെ സന്തോഷമുള്ള കാര്യമാണെന്ന് ദീപിക പറഞ്ഞു.വിവാഹം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടികളുണ്ടാകുമെന്നും ദീപിക പറഞ്ഞു.
അടുത്തിടെ തന്റെ എല്ലാ സിനിമയും 100 കോടി രൂപയിലധികം കലക്ഷന്‍ നേടുന്നതിനെക്കുറിച്ചും ദീപിക പ്രതികരിച്ചു. സിനിമ കോടികള്‍ നേടുമ്പോഴും അഭിനയം ഏറെ മെച്ചപ്പെടുത്താനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഓരോ പുതിയ സിനിമയിലും അതിനുവേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha