പികെ ചൈനയില്‍ 16 ദിവസം കൊണ്ട് നേടിയത് 100 കോടി

അന്ധവിശ്വാസത്തിനെതിരെ ആഞ്ഞടിക്കുന്ന ആമിര്‍ഖാന്റെ പികെ ചൈനയിലും ജൈത്രയാത്രയില്‍ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം അയല്‍രാജ്യത്ത് 16 ദിവസം കൊണ്ടു വാരിയത് 100 കോടി.
മെയ് 22 നാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തത്. ജൂണ്‍ ആറു വരെയുള്ള കണക്കു വെച്ച് 4600 കേന്ദ്രങ്ങളില്‍ നിന്നായി ഇത് 15.88 മില്യണ്‍ ഡോളര്‍(101.81 കോടി രൂപ) കളക്ട് ചെയ്തു കഴിഞ്ഞു. ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ഒരൊറ്റ വിദേശ രാജ്യത്തു നിന്നായി 100 കോടി നേടുന്നത്.
ഷാങ്ഹായില്‍ പികെയുടെ ആദ്യപ്രീമിയര്‍ സംഘടിപ്പിച്ചശേഷം പ്രൊമോഷന്റെ ഭാഗമായി ആമിര്‍ഖാനും രാജ്കുമാര്‍ ഹിരാനിയും നിര്‍മാതാവ് വിധു വിനോദ് ചോപ്രയും അവിടെ മൂന്നു ദിവസമാണു തങ്ങിയത്. ചൈനയില്‍ ചിത്രത്തിനു ലഭിച്ച ഗംഭീരസ്വീകരണത്തില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് മൂവര്‍സംഘം 3 ഇഡിയറ്റിന്റെ വിജയമാണ് പികെ ചൈനയില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രചോദനമായതെന്ന് ആമിര്‍ പറയുകയും ചെയ്തു. 2014 ഡിസംബര്‍ 19 ന് റിലീസ് ചെയ്ത ചിത്രം ഇതു വരെ വിവിധ രാജ്യങ്ങളില്‍ നിന്നായി 615 കോടി രൂപ വാരിക്കഴിഞ്ഞു. ആമിറിന്റെ തന്നെ ധൂം3 നേരത്തേ 540 കോടി നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha