സിനിമാ സെറ്റിലും ബീഫ് നിരോധനം

മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചതിന് പിന്നാലെ ബോളിവുഡിലും അതിനുള്ള നീക്കം തുടങ്ങി. സിനിമാ സെറ്റില്‍ മാംസാഹാരം ഒഴിവാക്കിയിട്ടുണ്ടെങ്കിലും മുംബൈയ്ക്ക് വെളിയിലുള്ള സെറ്റില്‍ അതൊന്നും ബാധകമല്ലായിരുന്നു. എന്നാല്‍ എബിസിഡി 2 എന്ന സിനിമയുടെ സെറ്റിലാണ് മാംസാഹാരം സംവിധായകന്‍ ഒഴിവാക്കിയത്. ഒരു പ്രത്യേക ദിവസം മാത്രമാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു. ഹൈദരാബാദിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ഗാനരംഗം ചിത്രീകരിച്ചത്.
ഹെയ് ഗണാരായ എന്നു തുടങ്ങുന്ന ഗണപതി ഭക്തി ഗാനം ചിത്രീകരിച്ച ദിവസമാണ് മാംസം നിരോധിച്ചത്. ഷൂവും ഈ ദിവസം സെറ്റില്‍ നിരോധിച്ചു. ഭക്തി നിര്‍ഭരമായ രംഗങ്ങളാണ് ഗാനത്തില്‍ ചിത്രീകരിച്ചിരുന്നത്. മാംസാഹാരവും ഷൂവും വിലക്കുന്നകാര്യം സംവിധായകന്‍ നേരത്തെ അറിയിച്ചു. സംവിധായകന്‍ റെമോ ഡിസൂസ ഇക്കാര്യം മറ്റ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എല്ലാവരും സന്തോഷത്തോടെ സമ്മതം മൂളി. എന്നാല്‍ മറ്റ് ചിലര്‍ ഇക്കാര്യം വളച്ചൊടിച്ച് വാര്‍ത്തയാക്കുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു.
വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍, പ്രഭുദേവ എന്നിവരാണ് എബിസിഡി 2 പ്രധാന താരങ്ങള്‍. സൂപ്പര്‍ ഹിറ്റായിരുന്ന എബിസിഡിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്തതും റെമോ ഡിസൂസ തന്നെയാണ്. ജൂണ്‍ 19ന് ചിത്രം തിയെറ്ററില്‍ എത്തും. ചിത്രം ത്രിഡിയിലായിരിക്കും പ്രദര്‍ശനത്തിനെത്തുക എന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha