സിനിമാ താരമാകുന്നത് മാതാപിതാക്കള്‍ എതിര്‍ത്തുവെന്ന് പ്രിയങ്ക ചോപ്ര

തന്റെ സിനിമാ പ്രവേശം കുടുംബം അംഗീകരിച്ചിരുന്നില്ലെന്നും മാതാപിതാക്കള് ശക്തമായി എതിര്ത്തിരുന്നു വെന്നും ബോളിവുഡ് നടി പ്രിയങ്കാചോപ്ര പറഞ്ഞു. ഒരു സാധാരണ പഞ്ചാബി കുടുംബത്തിലെ അംഗമായ പ്രിയങ്കയെ സിനിമാ അഭിനയത്തിന് മാതാപിതാക്കള് ഒരിക്കലും അനുവദിച്ചിരുന്നില്ലെന്നും എന്നാല് പിന്നീട് അവര് തന്റെ ഇഷ്ടത്തിനൊപ്പം നില്ക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
ദില് ധട്കനേ ദോ എന്ന ചിത്രത്തിന്റെ പ്രദര്ശനത്തിന് ശേഷമാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. ദില് ധട്കനേ ദോ യിലെ തന്റെ കഥാപാത്രമായ അയിഷ പുറത്ത് വന്ന് അഭിപ്രായം പ്രകടിപ്പിക്കാത്ത ഇന്ത്യന് സ്ത്രീയുടെ പ്രതിനിധിയാണെന്ന് താരം പറഞ്ഞു. ചിത്രത്തില് അനുഷ്കയും അനില് കപൂര്, രണ്വീര്സിങ്ങ് തുടങ്ങിവരും ചിത്രത്തില് മികച്ച വേഷത്തിലെത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha