ഷാരുഖും അമീറും തന്റെ നല്ല സുഹൃത്തുക്കളെന്ന് സല്‍മാന്റെ ട്വിറ്റ്

ഷാരുഖും അമീറും തന്റെ നല്ല സുഹൃത്തുക്കളാണെന്ന് സല്‍മാന്‍ ഖാന്റെ ട്വിറ്റ്. സന്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ബജ്‌റംഗി ബായിജനിലെ അദ്ദേഹത്തിന്റെ വേഷത്തെ അഭിനന്ദിച്ച് അമീറും ഷാരുഖും നേരത്തെ തന്നെ ട്വിറ്റുകള്‍ നല്‍കിയിരുന്നു. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സന്‍മാന്‍ ഖാനെ പ്രതിചേര്‍ത്തപ്പോഴും അദ്ദേഹത്തെ കാണുവാന്‍ സല്‍മാന്‍ മുംബൈയിലെ ഫ്‌ലാറ്റില്‍ എത്തിയിരുന്നു.
സല്‍മാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും ഷാരുഖ് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഇരുവരും 2008ല്‍ ഒരു പൊതു ചടങ്ങില്‍ വച്ച് വാക്കേറ്റം നടത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ മൂവരും സുഹൃത്തുക്കളാണെന്നാണ് സല്‍മാന്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha