ഇനി അഭിസാരിക; കരീന പിന്നോട്ടില്ല

നടിയെന്നാല്‍ ഏതു കഥാപാത്രം ചെയ്യാനും തയ്യാറാകണമെന്ന് കരീന. വിവാഹം നടിമാരുടെ കാര്യത്തില്‍ അഭിനയജീവിതത്തിന് അന്ത്യമെന്നാണ് പറയാറ്. ബോളിവുഡിലെ ചില സൂപ്പര്‍നായികമാരുടെ കാര്യം ഒഴിച്ച്. വിവാഹത്തിന് ശേഷവും തിരക്കിന് ഒട്ടും കുറവില്ലാത്ത കരീനകപൂര്‍ ഇനി ചെയ്യാനിരിക്കുന്ന വേഷം അഭിസാരികയുടേത്. ബജ്രംഗി ബെയ്ജാന് പിന്നാലെ തിരക്കേറിയിരിക്കുന്ന താരം പുതിയ ചിത്രത്തില്‍ ഒരു വ്യത്യസ്തയായ അഭിസാരികയെയാണ് അവതരിപ്പിക്കുക.
സ്‌കിസോഫ്രനീയ എന്ന മാനസീകരോഗമുള്ള വേശ്യയായി ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പിലായിരിക്കും താരം എത്തുന്നത്. രാജ്കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ താരം ഒപ്പിട്ടുകഴിഞ്ഞതായിട്ടാണ് വിവരം. ദ്വന്ദ വ്യക്തിത്വവും ആദ്യ വ്യക്തിത്വം അറിയാതെ രണ്ടാം വ്യക്തിത്വം ചെയ്യുന്ന കുറ്റകൃത്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഇന്ത്യന്‍ പീനല്‍കോഡിലെ 84 ാം വകുപ്പ് സംസാരിക്കുന്ന സിനിമ ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ്.
അതേസമയം ഇതാദ്യമായിട്ടല്ല കരീന കപൂര്‍ അഭിസാരികയെ അവതരിപ്പിക്കുന്നത്. ചമേലിയിലും തലാശിലും താരം വേശ്യയുടെ വേഷം ചെയ്തിരുന്നു. നേരത്തേ സല്‍മാന്‍ ഖാന്റെ നിര്‍മ്മാണ കമ്പനിക്ക് കീഴില്‍ സിനിമ ചെയ്യാനായിരുന്നു ഇരുന്നതെങ്കിലും അണിയറക്കാര്‍ ഇപ്പോള്‍ വേറെ നിര്‍മ്മാതാക്കളെ തേടുന്നതായിട്ടാണ് വിവരം. വിവാഹശേഷം മടങ്ങി വന്നിരിക്കുന്ന കരീനയ്ക്ക് കൈനിറയെ അവസരമാണ് ഇപ്പോള്‍. ബജ്രംഗി ബെയ്ജാന്റെ റിലീസിനായി താരം കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha