ഷാഹിദ് കപൂര്‍-മിര രാജ്പുത് വിവാഹം ജൂലായ് 7ന്

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റേയും മിര രാജ്പുതിന്റേയും വിവാഹത്തിന് ഇനി ആറ് ദിനങ്ങള്‍ മാത്രം. ജൂലായ് ഏഴിന് ഡല്‍ഹിയില്‍ വച്ചായിരിക്കും വിവാഹം. കപൂര്‍-രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഇതൊരു വലിയ വിവാഹമായിരിക്കില്ലെന്നും ഷാഹിദിന്റെ മുന്‍ കാമുകിമാരെയൊന്നും ക്ഷണിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഷാഹിദിന്റെ എല്ലാ ഗേള്‍ഫ്രണ്ട്‌സിനേയും വിവാഹത്തിനു ക്ഷണിക്കുമെന്ന് നേരത്തേ പറഞ്ഞുകേട്ടിരുന്നു. അധികം ആഡംബരമില്ലാത്ത സ്വാഭാവികമായൊരു വിവാഹം മതിയെന്നാണ് ഷാഹിദിന്റേയും മിരയുടേയും കുടുംബങ്ങള്‍ ആഗ്രഹിക്കുന്നത്. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി മുംബൈയില്‍ വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.
ഷാഹിദും മിരയും തമ്മില്‍ 13 വയസിന്റെ വ്യത്യാസമുണ്ടെങ്കിലും ഇരുവരും മികച്ച ജോഡിയാണെന്നാണ് ഇരുകുടുംബങ്ങളുടേയും അഭിപ്രായം. അധികം സിനിമകളൊന്നും കണ്ടിട്ടില്ലാത്ത മിര ഷാഹിദിന്റെ താരപദവി കണ്ട് മോഹിച്ചിട്ടില്ലെന്നും അതാണ് മിരയില്‍ ഷാഹിദിന് ഏറെ ഇഷ്ടമായ കാര്യമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha