അസ്ഹറുദ്ദീന്റെ ജീവിത സിനിമയില്‍ ഭാര്യയായി നര്‍ഗീസ് ഫക്രി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതം സിനിമയോകുബോള്‍ അസ്ഹറുദ്ദീന്‍രെ ഭാര്യ ആരാകുമെന്നായിരുന്നു ബോളീബുഡിലെ ചര്‍ച്ച. കരീന കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നിമ്രത് കൗര്‍ തുടങ്ങിയവരെ ഈ വേഷത്തിനായി നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ അസ്ഹറുദ്ദീന്റെ രണ്ടാം ഭാര്യയും നടിയുമായിരുന്ന സംഗീത ബിജ്‌ലാനിയെ സിനിമയില്‍ അവതരിപ്പിക്കുന്നത് ബോളീവുഡ് ഗ്ലാമര്‍ നായിക നര്‍ഗീസ് ഫക്രിയാണ്.
ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയെ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന വേളയിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹം കഴിക്കുന്നത്. അന്ന് പത്രമാദ്ധ്യമങ്ങള്‍ക്ക ആഘോഷമായിരുന്നു ഈ വാര്‍ത്ത. ഭാര്യയും മക്കളും ഉണ്ടായിരിക്കുമ്പോള്‍ തന്നെയാണ് അസ്ഹര്‍ സംഗീതയുമായി പ്രണയത്തിലായത്. പിന്നീട് വിവാഹമോചനം നേടിയശേഷം സംഗീതയ്‌ക്കൊപ്പം മറ്റൊരു ജീവിതം തുടങ്ങുകയും ചെയ്തു. ബോളിവുഡ് നടിയുടെ വേഷം ചെയ്യേണ്ടത് അല്‍പ്പം ഗ്ലാമറസ്സായി വേണമെന്നതിനാല്‍ നര്‍ഗീസ് ഫ്രക്രിയെയാണ് സിനിമയുടെ അണിയറക്കാര്‍ സമീപിച്ചത്.
ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ അസ്ഹറുദ്ദീന്റെ വേഷം ചെയ്യുന്നത്. ഭാര്യയെക്കുറിച്ചുള്ള സൂചനയുണ്ടായിരുന്നില്ലെങ്കിലും ഗ്ലാമര്‍ രംഗങ്ങളിലൂടെ പേരെടുത്ത നര്‍ഗീസ് ഫക്രി സംഗീതയുടെ വേഷം ചെയ്യുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. സംഗീതയാകാന്‍ എല്ലാ യോഗ്യതയും നര്‍ഗീസിലുണ്ടെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു.
അഭിനയവും ഗ്ലാമറും ഒരുപോലെ ഒന്നു ചേര്‍ന്ന നര്‍ഗീസ് വേഷം ചെയ്യാന്‍ സമ്മതിക്കുയും ചെയ്തായി അവര്‍ വ്യക്തമാക്കി. മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമായിരുന്ന അസറുദ്ദീന് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനമുണ്ട്. അസറുദ്ദീന്റെ സ്വകാര്യ ജീവിതവും ക്രിക്കറ്റ് കരിയറുമെല്ലാം സിനിമയില്‍ പ്രതിപാദിക്കും. 2017 ജനുവരിയില്‍ റിലീസ് ചെയ്യാവുന്ന വിധത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha