ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ വിവാഹിതനായി

ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ വിവാഹിതനായി. തന്നേക്കാള്‍ പതിമൂന്ന് വയസ് കുറവുള്ള മി രജ്പുത്തിനെയാണ് ബോളുവുഡ് താരം വധുവാക്കിയത്. ഡല്‍ഹിയില്‍ വച്ചായിരുന്നു വിവാഹം. കപൂര്‍രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഷാഹിദിന്റെയും മീരയുടേയും സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും വിവാഹദിനം ഉണ്ടാകും.
ജൂലൈ 7ന് രാത്രി ഏഴു മുതല്‍ 10വരെയാണ് പാര്‍ട്ടി. ബി ടൗണില്‍ നിന്ന് വലിയൊരു നിര തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തും. ഡല്‍ഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിര രജ്പുത്. ഒരു ആത്മീയ സംഘടനയുടെ പരിപാടിയില്‍ വച്ചാണ് ഷാഹിദും മിരയും ആദ്യമായി കണ്ടുമുട്ടുന്നത്. സിനിമ മേഖലയ്ക്ക് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha