അനുപംഖേര്‍ മഹേന്ദ്രസിംഗ് ധോണിയുടെ പിതാവാകുന്നു

കളിക്കളത്തിലെയും സിനിമയിലെയും താരങ്ങള്‍ അചഛനും മോനുമാകുന്നു. ധോണിയുടെ ജീവചരിത്രം ചര്‍ച്ച ചെയ്യുന്ന എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ പിതാവ് പാന്‍സിംഗിന്റെ വേഷത്തിലെത്തുന്നത് അനുപമായിരിക്കും.
ധോണിയുടെ ജീവചരിത്രം പറയുന്ന ചിത്രത്തില്‍ സംവിധായകന്‍ നീരജ്പാണ്ഡേയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് അനുപംഖേര്‍ എത്തുന്നത്. എ വെനസ്‌ഡേ, സ്‌പെഷ്യല്‍ 26, ബേബി തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ചിരുന്നു. ഇതിലൂടെ നീരജിന്റെ ഇഷ്ട നടന്മാരില്‍ ഒരാളായി അനുപംഖേര്‍ മാറുകയും ചെയ്തു. സിനിമയില്‍ ധോണിയുടെ പിതാകവ് പാന്‍ സിംഗിനെയാണ് അനുപംഖേര്‍ അവതരിപ്പിക്കുക. ധോണിയുടെ വേഷം ചെയ്യുന്നത് സുശാന്ത് സിംഗ് രജപുത്താണ്.
ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ചുള്ള ചിത്രം പറയുക എന്നത് വളരെ ശ്രമകരമായ ജോലിയാണെങ്കിലും ഈ സിനിമയ്ക്കായി നീരജ് മികച്ച ഒരു സ്‌ക്രിപ്റ്റാണ് ഒരുക്കിയിട്ടുള്ളതെന്നതാണ് വിവരം. ആഗസ്റ്റില്‍ ധോണിയുടെ സ്വന്തം നാടായ റാഞ്ചിയില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ഇതുവരെയുള്ള വിവരം. ജീവചരിത്രങ്ങള്‍ അനേകം തവണ വിഷയമായിട്ടുള്ള ബോളിവുഡില്‍ മില്‍ഖാ സിംഗിന്റെ ജീവിതം ചര്‍ച്ച ചെയ്ത ഭാഗ് മില്‍ഖാ ഭാഗും, ബോക്‌സര്‍ മേരികോമിന്റെ ജീവിതം പറഞ്ഞ സിനിമയും വന്‍ ഹിറ്റുകളായി മാറിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha