പ്രതിഫലം വാങ്ങാനെത്തിയ നടിയെ സംവിധായകന്റെ സുഹൃത്തടക്കം നാലുപേര്‍ പീഡിപ്പിച്ചതായി പരാതി

പ്രതിഫലം വാങ്ങാനെത്തിയ നടിയെ മാഹാരാഷ്ടയില്‍ സംവിധായകന്റെ സുഹൃത്തടക്കം നാലുപേര്‍ പീഡിപ്പിച്ചതായി പരാതി. പ്രമുഖ മറാത്തി നിടിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. ഷൂട്ടിങ്ങിന്റെ മറവിലായിരുന്നു പീഡനം. സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായി. എന്നാല്‍ പീഡിപ്പിച്ച അഞ്ചു പേരില്‍ നാലു പേര്‍ ഒളിവാലാണ്.
ലഹപന്‍ എന്ന മറാത്തി സിനിമയിലെ നടിയെയാണ് പീഡിപ്പിച്ചത്. രണ്ട് മാസമായി ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്ന നടി പ്രതിഫലത്തുക വാങ്ങാനെത്തിയ നടിയെ സംഘം പീഡിപ്പിക്കുകയായിരുന്നു. മുബൈയിലെത്തിയ നടി പ്രതിഫലത്തിനായി സംവിധായകനെ സമീപിച്ചു. സംവിധായകനാണ് സുഹൃത്തിനെ കണ്ടാല്‍ പ്രതിഫലം കിട്ടുമെന്ന് പറഞ്ഞത്.
പ്രതിഫലമാവശ്യപ്പെട്ട് 21കാരിയായ നടി അനുരാഗ്ബാദിലുള്ള സംവിധായകന്റെ സുഹൃത്തിനെ സമീപിച്ചു. തുടര്‍ന്ന് പണം നല്‍കാമെന്ന വാഗ്ദാനം നല്‍കി സംവിധായകന്റെ സുഹൃത്ത് നടിയെ 56 കിലോമീറ്റര്‍ ദൂരത്തുള്ള പെയ്താനിലേക്ക് കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ക്കൊപ്പം പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ പ്രധാന പ്രതി സംവിധായകന്റെ സുഹൃത്ത് പിടിയിലായെങ്കിലും മറ്റു നാലുപേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
ഒളിവിലുള്ളവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമയുടെ തുടര്‍ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha