ചാര്‍ലിന്‍ ചാപ്ലിന്റെ വേഷത്തില്‍ വിദ്യാ ബാലനെത്തുന്നു

വ്യത്യസ്തമായ വേഷം ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ആരാധകരെ അതിശയിപ്പിച്ച് വിദ്യാ ബാലന്‍ പുതിയൊരു വേഷത്തിലെത്തുന്നു. കരിയറിലെ തന്നെ സുപ്രധാനമായ കഥാപാത്രമാണ് വിദ്യയെ തേടിയെത്തിരിയിരിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ ഹാസ്യസാമ്രാട്ടിന്റെവേഷത്തിലാണ് വിദ്യാബാലന്‍ അഭിനയിക്കാന്‍ പോകുന്നത്.ചാര്‍ളി ചാപ്ലിന്റെ വേഷത്തിലാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നത്.സംവിധായകന്‍ ആര്‍.ശരത് ഒരുക്കുന്ന ചിത്രത്തിലാണ് വിദ്യാബാലന്‍ ചാര്‍ളി ചാപ്ലിനാകുന്നത്.
ആര്‍.ശരത്ത് ചെയര്‍മാനായ ചാപ്ലിന്‍ ഇന്ത്യ ഫോറം മുംബയില്‍ വച്ച് ചാര്‍ളി ചാപ്ലീന്റെ ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറോളം കലാകാരന്മാര്‍ സൃഷ്ടിച്ച ചാപ്ലിന്‍ കാര്‍ട്ടൂണുകളുടെയും ചിത്രങ്ങളുടെയുമൊക്കെ പ്രദര്‍ശനമായിരുന്നു അത്. മാത്രമല്ല ആര്‍.ശരത്ത് തന്നെ ഒരുക്കിയ ചാപ്ലിനെ കുറിച്ചുള്ള ചിത്രം ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു അവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന വിദ്യാബാലന്‍ തനിക്ക് ചാപ്ലിനായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് ഹിന്ദിയില്‍ ചാപ്ലിനെ ആധാരമാക്കി സിനിമ ചെയ്യുന്നുണ്ടെന്ന് വിദ്യയോടെ ശരത്ത് പറഞ്ഞത്.ചാപ്ലിനായി ആ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വിദ്യ ശരത്തിനോട് പറയുകയായിരുന്നു. ഇനി ഉടനെ വിദ്യയെ ചാപ്ലിന്റെ വേഷത്തില്‍ കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha