കത്രീനയെ വിവാഹം ചെയ്യുന്നത് രണ്‍ബീറിന്റെ ഭാഗ്യമെന്ന് സെയ്ഫ്

ഒടുവില്‍ സെയ്ഫ് ആ സത്യം രണ്‍ബീറിനോട് തുറന്ന് പറഞ്ഞു. കത്രീനയെ വിവാഹം ചെയ്യുന്നത് രണ്‍ബീറിന്റെ ഭാഗ്യമെന്നാണ് സെയ്ഫ് വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ പ്രണയജോഡികളാണ് രണ്‍ബീറും കത്രീനയും. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വരെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, വ്യാജ വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അടുത്തിടെ കത്രീന പറഞ്ഞിരുന്നു.
മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കുന്നത് തെറ്റായ രീതിയാണെന്നും പറഞ്ഞിരുന്നു. തന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല. പ്രേക്ഷകര്‍ക്ക് തന്നെ വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹമുണ്ടാകും എന്നാല്‍ തനിക്ക് ഇപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ല. അതിനാല്‍ തന്നെ കുറച്ച് കാലം കൂടി വിവാഹിതയാകാത്ത തന്നെ സഹിക്കണമെന്ന് കത്രീന ആവശ്യപ്പെട്ടു. ഫാന്റം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെയാണ്, എന്നാല്‍ കത്രീനയെ കാമുകിയായി കിട്ടിയത് രണ്‍ബീറിന്റെ ഭാഗ്യമെന്നാണ് സെയ്ഫിന്റെ വെളിപ്പെടുത്തല്‍. ഒപ്പം അഭിനയിച്ചവരില്‍ ഏറ്റവും സുന്ദരിയായ അഭിനേത്രി, ബോളിവുഡിലെ വലിയ താരങ്ങളില്‍ ഒരാള്‍ എന്നൊക്കെയാണ് സെയ്ഫ് കത്രീനയെ വിശേഷിപ്പിക്കുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഫാന്റം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.
വളരെ മുമ്പു തന്നെ താന്‍ കത്രീനയെ ശ്രദ്ധിച്ചിരുന്നു. കത്രീനയുടെ തുടക്കകാലത്താണ് തനിക്കൊപ്പം റെയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു പുതുമുഖ നടിയെന്ന നിലയില്‍ നിന്ന് ബോളിവുഡിലെ മികച്ച അഭിനേത്രികളില്‍ ഒരാളായി മാറുന്നതു വരെയുള്ള കത്രീനയുടെ വളര്‍ച്ച വളരെ കൗതുകകരമായിരുന്നുവെന്ന് സെയ്ഫ് പറയുന്നു.
വളരെയധികം കഠിനപ്രയത്‌നം ചെയ്യുന്ന താരമാണ് കത്രീന. കഥാപാത്രത്തെ മികച്ചതാക്കാന്‍ പരമാവധി ശ്രമിക്കുന്ന നടിയാണ് കത്രീന. കത്രീനക്കൊപ്പം സമയം ചെലവഴിക്കുന്നത് വളരെ സന്തോഷകരമാണെന്നും സെയ്ഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha