എന്നെ തൊട്ടുകളിക്കരുത്

ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ ട്വിറ്ററില്‍ കാണിച്ച അബദ്ധം ലോകമെമ്പാടും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. അനുഷ്‌കയെ ഫോളോ ചെയ്താല്‍ പണി കിട്ടുമെന്നതാണ് വാസ്തവം. ഒരു ഉത്തരവാദിത്വബോധമില്ലാതെ വായില്‍ തോന്നിയത് എന്തെങ്കിലും അനുഷ്‌ക്കയുടെ പേജില്‍ ട്വിറ്റ് ചെയ്താല്‍ അത് ചെയ്യുന്നയാളേ അനുഷ്‌ക ഉടന്‍ ബ്ലോക്ക് ചെയ്യും.
തന്റെ ട്വിറ്റര്‍ പേജ് കഴിയുന്നതും നല്ല കാര്യങ്ങള്‍ കൊണ്ട് നിറയ്ക്കുവാനുള്ള തീരുമാനത്തിലാണ് അനുഷ്‌ക. ട്വിറ്ററിലൂടെ അനുഷ്‌ക അറിയിച്ചതാണിത്. കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ ഒതുങ്ങുന്ന ഏയ് ദില്‍ ഹെ മുഷ്‌കില്‍ ആണ് അനുഷ്‌കയുടെ അടുത്ത ചിത്രം. രണ്‍ബീര്‍ കപൂറും ഐശ്വര്യറായുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha