കങ്കണ വാള്‍പ്പയറ്റ് പഠിപ്പിക്കുന്നു

അഭിനയിക്കുന്ന വേഷം ഏറ്റവും നന്നായി ചെയ്യണം എന്നു കരുതുന്ന വ്യക്തിയാണ് ബോളിവുഡ് താരം കങ്കണ റാവത്ത്. തന്റെ അടുത്ത ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ് താരം ഇപ്പോള്‍.
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന രങ്കൂണ്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് കങ്കണ ഇവ പരിശീലിക്കുന്നത്. സാജിദ് നദിയാദ്‌വാലയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സെയിഫ് അലി ഖാനും ഷാഹിദ് കപൂറും കങ്കണയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഒരു സിനിമാനടിയുടെ വേഷമാണ് കങ്കണ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ താരം വാള്‍പ്പയറ്റും കുതിരസവാരിയും അവതരിപ്പിക്കേണ്ടതുണ്ട്. താരത്തെ വാള്‍പ്പയറ്റ് പഠിപ്പിക്കുന്നത് കേരളത്തിലെ ഒരു ആശ്രമത്തിലെ ആയോധനകല പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്. ഇതോടൊപ്പം ജയ്പൂരില്‍ നിന്ന് കങ്കണ കുതിരസവാരിയും പഠിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha