ആരാധകനായാല്‍ ഇങ്ങനെ വേണം, ടിക്കറ്റ് കിട്ടിയില്ല, ആരാധകന്‍ ആത്മഹത്യ ചെയ്തു

സല്‍മാന്‍ ഖാന്റെ ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി ധര്‍മ്മേന്ദ്ര കുശ വാഹ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ \'പ്രേം രത്തന്‍ ദന്‍ പായോ\' കാണാന്‍ ധര്‍മ്മേന്ദ്ര നേരത്തെ തീയേറ്ററില്‍ എത്തിയെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. ഇന്‍ഡോറിലെ അനൂപ് ടാക്കീസില്‍ ടിക്കറ്റിനായി ഇയാള്‍ ക്യൂ നിന്നെങ്കിലും വരി തെറ്റിച്ചുവെന്ന കാരണത്താല്‍ ഇയാളെ ചിലര്‍ പുറത്താക്കിയിരുന്നു.
തുടര്‍ന്ന് തീയേറ്റര്‍ ഹൗസ് ഫുളായതോടെ ധര്‍മ്മേന്ദ്രയ്ക്ക് ടിക്കറ്റ് ലഭിച്ചില്ല. അതിനിടെ തീയറ്റര്‍ മാനേജറുമായി വാക്കേറ്റത്തിലായ യുവാവിനെ മാനേജറും സംഘവും വീട്ടിലെത്തി മര്‍ദ്ദിച്ചെന്ന് സഹോദരന്‍ രാകേഷ് പറയുന്നു. ഇതില്‍ വിഷമിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുകള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha