ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ഹേമ മാലിനി
ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നും വിവേചനം പാടില്ലെന്നും ബിജെപി എംപി ഹേമ മാലിനി. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണം. സ്ത്രീകളെ ക്ഷേത്രങ്ങളില്‍നിന്ന് അകറ്റുന്ന നിയമങ്ങള്‍ പുരുഷന് സൃഷ്ടിച്ചതാണെന്നും അവര്‍ പറഞ്ഞു. അഹമ്മദ്നഗറിലെ സാനി ദേവി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം നടത്തുകയായിരുന്നു ഹേമ മാലിനി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha