പടക്കം പൊട്ടി ബോളിവുഡ് താരം ആലിയാ ഭട്ടിന് പൊള്ളലേറ്റു
മുംബൈയിലെ അവാര്‍ഡ് ചടങ്ങിനോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ആലിയ ഭട്ടിന് പൊള്ളലേറ്റു. മുബൈയിലെ ബിഗ് സ്ക്രീന്‍ അവാര്‍ഡ് നിശയിലായിരുന്നു അപകടം. പടക്കം പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നടിയുടെ മുഖത്തിന് നേരെ തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രിയിലേക്ക് പോകുന്ന നടിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. പരുക്ക് മാരകമല്ലെന്ന് നടിയുടെ ട്വീറ്റ് പുറത്തുവന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha