ബിഗ് ബി സിനിമ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
സിനിമ ജീവിതത്തില്‍ നിന്നും മാറി ഇനി അല്പം വിശ്രമിക്കണമെന്ന് ബിഗ് ബി. ജീവിതത്തിന്റെ മുക്കാല്‍ പങ്കും സിനിമയ്്ക്ക് വേണ്ടി മാറ്റിവെച്ച അഭിനയ ആചാര്യന് ബോളിവുഡില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്നു. അമിതാ ബച്ചന്റെ ഒഫിഷ്യല്‍ ബ്ലോഗിലാണ് വിരമിക്കലിനെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.
ശാരീരികമായ അവശതകളാണ് ബിഗ് ബിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് ബ്ലോഗില്‍ വ്യക്തമാണ്. മരുന്നുകള്‍ക്ക് ശാരീരിക അവശതകളെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ട്. ജീവിതത്തില്‍ മതിഭ്രമത്തിന്റെ അവസ്ഥയിലാണ് താന്‍ ഇപ്പോള്‍ കഴിയുന്നതെന്നും ബിഗ് ബി രേഖപ്പെടുത്തി.
1970 കളിലാണ് ബോളിവുഡിന്റെ നായകനായി അമിതാ ബച്ചന് ചുവടുവെച്ചത്. പിന്നീട് നായകനായും വില്ലനായും 150 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്ന് നാഷണല്‍ അവാര്‍ഡുകളും 14 ഫിലിം ഫെയര്‍ അവാര്‍ഡുകളും കരസ്ഥമാക്കി. 1984 ലാണ് ലോകം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha