സംശയം ചോദിച്ച ആരാധകന് താരത്തിന്റെ ചുട്ട മറുപടി
തന്റെ തീരുമാനങ്ങളില്‍ ഒരിക്കലും മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ലാത്ത ഉറച്ച നിലപാടിലും കൃത്യതയുള്ള മറുപടികളുമായി എന്നും ബോളിവുഡിലെ താരമാണ് സൊനാക്ഷി സിന്‍ഹ. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും പൊതുവെ നഗ്നതാ പ്രദര്‍ശനങ്ങള്‍ക്ക് തന്നെ കിട്ടില്ലെന്ന നിലപാടിലാണ് താരം. ഈ സാഹചര്യത്തില്‍ സംശയം ചോദിച്ച ആരാധകന് ചുട്ട മറുപടി നല്കി താരമാവുകയാണ് സൊനാക്ഷി വീണ്ടും.
ട്വിറ്ററില്‍ സൊനാക്ഷി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. ഇതിനിടയില്‍ ഒരു ആരാധകന്റെ ചോദ്യം താരത്തെ ശരിക്കും ചൊടിപ്പിച്ചു. ഇനി എപ്പോഴാണ് ബിക്കിനി ധരിച്ചെത്തി താരം തന്റെ നഗ്നത ആരാധകര്‍ക്ക് കാണിച്ചുകൊടുക്കുന്നത് എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ ചോദ്യം. 'ആ ചോദ്യം പോയി നിന്റെ അമ്മയോടും പെങ്ങളോടു ചോദിക്കടാ, എന്നിട്ട് അവര്‍ എന്ത് പറഞ്ഞുവെന്ന് എന്നെ അറിയിക്ക്' എന്നിങ്ങനെയായിരുന്നു താരത്തിന്റെ മറുപടി.
അപ്രതീക്ഷിതമായ മറുപടിയില്‍ സാഹചര്യം പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ആരാധകന് സൊനാക്ഷിയുടെ ട്വീറ്റിന് മറുപടി നല്‍കാനൊന്നും നിന്നില്ല. എന്നാല്‍ മറുപടി കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത താരം അത് പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha