അനുഷ്കയും വിരാടും അടുക്കുന്നു
ബോളിവുഡും ക്രിക്കറ്റും ഒരുപോലെ കൊണ്ടാടിയ അനുഷ്ക വിരാട് ജോടികള്‍. കരിയറില്‍ ശ്രദ്ധിക്കാനായി ഉടന്‍ വിവാഹം കഴിക്കാനാവില്ലെന്ന അനുഷ്കയുടെ തീരുമാനമാണ് ഇരുവരും പിരിഞ്ഞതിനു പിന്നിലെന്നായിരുന്നു ഗോസിപ്പ്. എന്നാല്‍ നിങ്ങള്‍ അനുഷ്കവിരാട് കോഹ്ലി ഫാന്‍ ആണെങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും സന്തോഷിപ്പിക്കും. കാരണം പിണക്കമെല്ലാം വിട്ട് ഒടുവില്‍ അനുഷ്ക കോഹ്ലിയെ വിളിച്ചുവെന്നാണ് പുതിയ വിശേഷം. ഇന്‍സ്റ്റഗ്രാമില്‍ വിരാട് അനുഷ്കയെ അണ്‍ഫോളോ ചെയ്തതും വാലന്റൈന്‍സ് ഡേയില്‍ ഇരുവരും ആശംസ പറയാതിരുന്നതും പ്രണയത്തകര്‍ച്ച സംബന്ധിച്ച ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയതുമെല്ലാം ഗോസിപ്പിന്റെ ആക്കം കൂട്ടിയിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യാപാക് ക്രിക്കറ്റ് മത്സരത്തിലെ ഉന്നത വിജയത്തിനു ശേഷം അഭിനന്ദനം അറിയിക്കാന്‍ അനുഷ്ക കോഹ്ലിയെ വിളിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനുഷ്കയെ തിരികെ ലഭിക്കണമെന്നു തന്നെയായിരുന്നു വിരാടിന്റെ ആഗ്രഹമെന്നാണ് പൊതുവെയുള്ള സംസാരം. ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അനുഷ്കയുടെ സഹോദരനും മുന്നിലുണ്ടായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. രണ്ടുപേരും ഒരിക്കല്‍ക്കൂടി പ്രണയജോഡികളായി തിരിച്ചു വരുമോയെന്നു കാത്തിരുന്നു കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha