മനോജ് കുമാറിന് ഫാല്‍കെ പുരസ്കാരം
പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാറിന് (78) ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം. ചലച്ചിത്ര മേഖലയ്ക്കു നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണു ബഹുമതി.
സ്വര്ണത്താമരയും 10 ലക്ഷം രൂപയും ഷാളുമാണ് അദ്ദേഹത്തിനു ലഭിക്കുക. 1960 മുതല്‍ ചലച്ചിത്രരംഗത്തുള്ള മനോജ്കുമാറിനു നേരത്തേ ദേശീയ ഫിലിം അവാര്‍ഡും പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
ദേശസ്നേഹം മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ ഹിമാലയ് കി ഗോദ് മേം, ക്രാന്തി, ശഹീദ്, റോട്ടി കപ്ട ഔര്‍ മകാന്‍ തുടങ്ങിയ സിനിമകള്‍ വിഖ്യാതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha