ബിപാഷയുടെ വിവാഹം 30-ന്
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്ന നടിയാണ് ബിപാഷ ബസു.ബിപാഷയെ കുറിച്ചുള്ള ഏറ്റവും ഒടുവിലത്തെ ഗോസിപ്പ് എന്താണെന്നോ. ബോളിവുഡ് നടനായ കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹം ഏപ്രില്‍ 30ന് നടക്കുമെന്നാണ് ഗോസിപ്പുകള്‍.
ബിപാഷയുടെ ആദ്യ വിവാഹമാണിത. എന്നാല്‍ കരണിന്റേത് മൂന്നാമത്തെ വിവാഹവും.ജോണ്‍ എബ്രഹാം, ഡിനോ മോറ, ഹര്മന് ബവേജ എന്നിവരുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ച ശേമാണ് കരണിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ ഭാര്യ ജെന്നിഫര്‍ വിന്ജെറ്റില് നിന്ന് കഴിഞ്ഞ മാസമാണ് കരണ്‍ വിവാഹമോചനം നേടിയത്.
രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്. ലളിതമായ വിവാഹ ചടങ്ങുകളായിരിക്കും നടക്കുക. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha